കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പന വിവാദം പരിഹാരത്തിലേക്കെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. സമാധാനത്തിന്റെ ദിനങ്ങളാണ് വരാനിരിക്കുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്ക് നന്ദിയുണ്ട്. ദൈവത്തിന്റെ ചാട്ടവാര്‍ നമുക്ക് എതിരാണെന്നും ഓശാന സന്ദേശത്തില്‍ കര്‍ദിനാള്‍ പറഞ്ഞു. എറണാകുളം സെന്റ്‌മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ നടന്ന ഓശാശ ശ്രുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ ആലഞ്ചേരി നേതൃത്വം നല്‍കികൊണ്ടാണ് ഭൂമി പ്രശ്‌നത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.
ഭൂമി വില്‍പ്പനയെക്കുറിച്ച് താനും സഹായമെത്രാന്മാരും പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞതാണ് സത്യമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here