കോട്ടയം പുഷ്പനാഥ് അന്തരിച്ചു

0

കോട്ടയം: സാഹിത്യകാരന്‍ കോട്ടയം പുഷ്പനാഥ്(80) അന്തരിച്ചു. ബുധനാഴ്ച രാവിലെ 10ന് കോട്ടയത്തെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം കോട്ടയം സി.എസ്.ഐ കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും.
പുഷ്പനാഥന്‍ പിള്ളയെന്നാണ് ശരിയായ പേര്. അപസര്‍പ്പക, മാന്ത്രിക നോവലുകളിലൂടെയാണ് പുഷ്പനാഥ് പ്രശസ്തനായത്. മൂന്നൂറോളം നോവലുകള്‍ എഴുതിയിട്ടുണ്ട്. മറിയാമ്മയാണ് ഭാര്യ. മൂന്നാഴ്ച മുമ്പാണ് പുഷ്പരാജിന്റെ മകന്‍ സലീം പുഷ്പനാഥ് മരിച്ചത്. സീനു, ജമീല എന്നിവരാണ് മറ്റ് മക്കള്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here