യേശുദാസിന് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുമതി

0

തിരുവനന്തപുരം: ഗായകന്‍ കെ.ജെ യേശുദാസിന് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുമതി നല്‍കി. വിജയദശമി ദിവസമായ സെപ്തംബര്‍ 30 നാണ് ദര്‍ശനം നടത്താന്‍ അനുമതി നല്‍കിയത്. യേശുദാസ് അപേക്ഷ നല്‍കിയതിനെത്തുടര്‍ന്ന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് അനുമതി നല്‍കാന്‍ തീരുമാനമെടുത്തത്. താന്‍ ഹിന്ദുമത വിശ്വാസിയാണെന്ന സത്യവാങ്മൂലത്തോടൊപ്പമാണ് യേശുദാസ് അപേക്ഷ നല്‍കിയിരുന്നത്. സ്വാതി തിരുനാള്‍ രചിച്ച പത്മനാഭശതകം ക്ഷേത്രത്തിനുള്ളില്‍ ആലപിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here