കലയുടെ കുടമാറ്റത്തിന് ഇന്ന് തൃശൂരില്‍ തുടക്കം, മുഖ്യനു പകരം സ്പീക്കര്‍ ഉദ്ഘാടകന്‍

0
4

തൃശൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിനാണ് സാംസ്‌കാരിക നഗരിയില്‍ തുടക്കം. പതിവ് തെറ്റിച്ച് ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തില്ല.
കേരളീയ തനത് കലകളുടെ ദൃശ്യ വിസ്മയത്തോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. ജില്ലയിലെ 58 സംഗീത അദ്ധ്യാപകര്‍ ഒരുക്കുന്ന സ്വാഗത ഗാനവും, കലാമണ്ഡലത്തിന്റെ ദൃശ്യാവിഷ്‌കാരവും ചടങ്ങിന് മാറ്റ് കൂട്ടും.
ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി 12 മരച്ചുവടുകളില്‍ 14 കലാരൂപങ്ങളും, 1000 കുട്ടികളുടെ മെഗാ തിരുവാതിരയും അരങ്ങേറും. 231 ഇനങ്ങളിലായി 10,000ത്തോളം കലാപ്രതിഭകളാണ് ഇത്തവണ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷണനാകും മേളഉദ്ഘാടനം ചെയ്യുക. സി.പി.എമ്മിന്റെ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ തിരക്കിലാണ്് മുഖ്യമന്ത്രിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here