അലമാരയിൽപൊതിച്ചോറുംകുടിവെള്ളവുംറെഡി, ആർക്കുംഏതുസമയത്തുംകഴിക്കാം!

ആലപ്പുഴ: കായംകുളത്തിന് വിശപ്പുരഹിത പദ്ധതിയുമായി സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ഓർഗനൈസേഷൻ ഓഫ് കേരള കായംകുളം മണ്ഡലം കമ്മിറ്റി. കായംകുളത്ത് കൂടി കടന്നു പോകുന്നവർക്ക് ഒരു നേരത്തെ അന്നം പോലും ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.

വിശക്കുന്നവന് അന്നം നൽകുക എന്നത് ഏറെ പുണ്യമുള്ള പ്രവൃത്തിയാണെന്നും അത് മുൻനിർത്തിയുള്ള ഈ പ്രവർത്തനം മാതൃകാപരമാണെന്നും പദ്ധതിയുടെ ഭാഗമായി ഭക്ഷണം പങ്കുവെക്കുന്ന കിയോസ്‌ക്ക് നാടിന് സമർപ്പിച്ചുകൊണ്ട് സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവും ഗാന്ധിഭവൻ സെക്രട്ടറിയുമായ ഡോ.പുനലൂർ സോമരാജൻ പറഞ്ഞു.വിശക്കുന്ന ഏതൊരാൾക്കും കായംകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ആലുംമൂട്ടിൽ വെഡിങ് സെന്‍ററിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള അലമാരിയിൽ നിന്ന് ഭക്ഷണം എടുക്കാമെന്ന് അക്കോക്ക് കായംകുളം മണ്ഡലം പ്രസിഡന്‍റ് പ്രഭാഷ് പാലാഴി പറഞ്ഞു.

കുടിവെള്ളം, സ്നാക്സ്, പൊതിച്ചോറ് തുടങ്ങിയ വിവിധ ഭക്ഷണസാധനങ്ങൾ കിയോസ്‌ക്കിൽ ഉണ്ടാവും. ഏതുസമയവും ആർക്കും ഭക്ഷണം ലഭിക്കുന്ന തരത്തിലാണ് കിയോസ്‌ക്ക് സ്ഥാപിച്ചിട്ടുള്ളത്. അഡ്വ. യു.പ്രതിഭ എംഎൽഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. അക്കോക്ക് കായംകുളം മണ്ഡലം പ്രസിഡന്‍റ് പ്രഭാഷ് പാലാഴി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജോസഫ് പുത്തേത്ത് സ്വാഗതം പറഞ്ഞു. സന്നദ്ധ കൂട്ടായ്മ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. സുരേഷ് കുമാർ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ലോഗോ പ്രകാശനം നഗരസഭാ ചെയർപേഴ്സൺ പി ശശികല നിർവ്വഹിച്ചു. ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷെമീർ, കായംകുളം അക്കോക്ക് ഭാരവാഹികളായ ഷാനവാസ്, മായാ സഞ്ജയ്, അൻവർ, റിയാസ്, അഡ്വക്കേറ്റ് ഒ.ഹാരിസ്, നാസർ പുല്ലുകുളങ്ങര, അബ്ബാ മോഹൻ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here