പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത, മൂന്നു ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിന്‍ സര്‍വീസിലെ ഒരു സീറ്റ് പൂജയ്ക്ക്. എല്ലാ ദിവസവും ട്രെയിനില്‍ ആരാധനയ്ക്കായി ഒരു സീറ്റു റിസര്‍വ് ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെ വിവാദവും തലപൊക്കി.

ഇന്‍ഡോറിനു സമീപമുള്ള ഓംകാരേശ്വര്‍, ഉജ്ജയിനിയിലുള്ള മഹാകാലേശ്വര്‍, വാരണാസിയിലുള്ള കാശി വിശ്വനാഥ് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് വാരണാസി -ഇന്‍ഡോര്‍ കാശി മഹാകാല്‍ എക്‌സ്പ്രസിന്റെ യാത്ര. ട്രെയിനിലെ ബി 5 കോച്ചിലെ 64-ാം നമ്പര്‍ സീറ്റ് പൂജയ്ക്കായി ഒരുക്കിയത് വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടത്. ആദ്യ ട്രിപ്പില്‍ സൈഡ് ലോവര്‍ ബെര്‍ത്താണ് പ്രാര്‍ത്ഥനയ്ക്കായി മാറ്റി വച്ചിരുന്നത്. ശിവ ഭഗവാന്റെ ചിത്രങ്ങള്‍ സീറ്റില്‍ വച്ചിട്ടുണ്ട്.

പൂജയ്ക്കായി മാറ്റി വച്ചിട്ടുളള സീറ്റിനു മുന്നില്‍ ടി.ടി.ഇ തീപ്പെട്ടിയുമായി നില്‍ക്കുന്ന ചിത്രം നിയമലംഘനമാണെന്നാണ് വിമര്‍ശനം. ട്രെയിനില്‍ തീപിടിക്കുന്ന വസ്തുക്കളോ കര്‍പ്പൂരമോ ട്രെയിനുകളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണു നിയമം.

LEAVE A REPLY

Please enter your comment!
Please enter your name here