തിരുവനന്തപുരം: കര്‍ക്കിടക വാവുബലി. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. പിതൃസ്മരണയില്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ ബലിയിട്ടു.

പുലര്‍ച്ച മുതല്‍ വിവിധ ക്ഷേത്രങ്ങളിലും ബലിത്തറകളിലും വലിയ തെരക്കാണ് അനുഭവപ്പെട്ടത്. സുരക്ഷയുടെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആലുവ മഹാദേവ ക്ഷേത്രം, തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം തിരുനാവായ നവാ മുകുന്ദ ക്ഷേത്രം, തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here