കലകളെ വെറുക്കുന്ന മുസ്ലീം മതമൗലികവാദികള്‍ക്കുള്ള മറുപടിയും കലതന്നെ: എം.എന്‍.കാരശ്ശേരി

0

എല്ലാത്തരം കലകളെയും വെറുക്കുന്നവരാണ് മുസ്ലീം മതമൗലികവാദികളെന്നും കലകള്‍ മനുഷ്യന് ആനന്ദം നല്‍കുന്നതാണ് അവരുടെ പ്രശ്‌നമെന്നും എം.എന്‍. കാരശ്ശേരി. ‘അഡാറ് ലൗ’ എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ’ ഗാനത്തിനെതിരേ മുസ്ലീം യുവാക്കള്‍ പരാതിയുമായി മുന്നോട്ടുവന്ന സാഹചര്യത്തിലാണ് കാരശ്ശേരി നിലപാട് വ്യക്തമാക്കിയത്. ഈ ഗാനം പ്രവാചകനായ മുഹമ്മദിന്റെയും ഖദീജാ ബീവിയുടെയും പ്രണയവും വിവാഹവുമാണ് പറയുന്നത്. ഇസ്ലാം മതവിശ്വാസത്തെ ഹനിക്കുന്നതാണെന്ന വാദങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരം മൗലികവാദത്തേയും പൗരോഹിത്യത്തേയും പ്രതിരോധിക്കാന്‍ ഏറ്റവും ശക്തമായ മാര്‍ഗം കല തന്നെയാണെന്നും കാരശേരി പറഞ്ഞു. ഇത്തരം വിവാദത്തെത്തുടര്‍ന്ന് സിനിമയില്‍ നിന്നും ഗാനം പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്നും കോടതിയിലൂടെ പരിഹാരം നേടുമെന്നും സംവിധായകന്‍ ഒമര്‍ ലുലുവും സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും വ്യക്തമാക്കിയിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here