പരുക്കേറ്റുവീണ യുവതിയെ ആശുപത്രിയിലെത്തിച്ച് കമല്‍

0
‘മക്കള്‍ നീതി മയ്യം’ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനുശേഷം തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളെ കാണാനുള്ള യാത്രയിലാണ് നടന്‍ കമല്‍ഹാസന്‍. കഴിഞ്ഞ ദിവസങ്ങളില്‍ കന്യാകുമാരിയിലായിരുന്നു പര്യടനം. സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ റോഡില്‍ സ്‌കൂട്ടറുകള്‍ തമ്മിലിടിച്ച് വീണ് പരുക്കേറ്റുകിടന്ന യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ കാര്‍ വിട്ടുനല്‍കിയാണ് ഉലകനായകന്‍ നാട്ടുകാര്‍ക്ക് പ്രിയങ്കരനായത്. ആംബുലന്‍സ് കാത്തുനിന്നവരോട് തന്റെ കാറില്‍ യുവതിയെ കയറ്റാന്‍ കമല്‍ ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ച യുവതി സുഖംപ്രാപിച്ച് വരുന്നു.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here