നടന്‍ കലാശാല ബാബു അന്തരിച്ചു

0

കൊച്ചി: നടന്‍ കലാശാല ബാബു (68) അന്തരിച്ചു. കുറച്ചു നാളുകളായി രോഗബാധിതനായിരുന്ന ബാബു ഇന്നലെ രാത്രി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലാണ് മരണമടഞ്ഞത്.

പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയൂം മകനാണ്. നാടക വേദികളിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. പിന്നാലെ സീരിയലുകളിലും സജീവമായി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here