കലാമണ്ഡലം ഗീതാനന്ദന്‍ അന്തരിച്ചു

0

തൃശൂര്‍: പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ (58) അന്തരിച്ചു. തൃശ്ശൂര്‍ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള അവിട്ടത്തൂര്‍ മഹാശിവക്ഷേത്രത്തില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അയ്യായിരത്തിലധികം വേദികളിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ച ഗീതാനന്ദന് കേരളസംഗീതനാടക അക്കാദമിയും കേരള കലാമണ്ഡലവും ഉൾപ്പടെ വിവിധ മേഖലകളിൽ നിന്ന് പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കമലദളം ഉൾപ്പെടെ മുപ്പതിലേറെ സിനിമകളിൽ അഭിനയിച്ച ഗീതാനന്ദൻ ചരിത്രത്തിലാദ്യമായി തുള്ളൽപ്പദക്കച്ചേരി അവതരിപ്പിക്കുകയും ചെയ്തിരുന്നു.ഗീതാനന്ദന്റെ മക്കളായ സനൽകുമാറും ശ്രീലക്ഷ്‌മിയും തുള്ളൽ കലാരംഗത്തുണ്ട്. ചലച്ചിത്ര നൃത്തസംവിധായിക ശോഭനയാണ് ഭാര്യ.

LEAVE A REPLY

Please enter your comment!
Please enter your name here