കലാകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. മണി അന്തരിച്ചു

0

തിരുവനന്തപുരം: കലാകൗമുദി ചീഫ് എഡിറ്ററും കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററുമായ എം.എസ്. മണി (79) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ തിരുവനന്തപുരം കുമാരപുരത്തെ കലാകൗമുദി ഗാര്‍ഡന്‍സിലായിരുന്നു അന്ത്യം.

മാധ്യമ മികവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം നേടിയിട്ടുണ്ട്. കേരള കൗമുദി പത്രാധിപരായിരുന്ന പത്മഭൂഷണ്‍ കെ. സുകുമാരന്റെ മകനാണ്. കേരള കൗമുദിയില്‍ ഔദ്യോഗിക ജീവിതം തുടങ്ങിയ അദ്ദേഹം പിന്നീട് കലാകൗമുദി പ്രസീദ്ധീകരണങ്ങളും മുംബൈയില്‍ നിന്നു കലാകൗമുദി ദിനപത്രവും തുടങ്ങി. ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഓള്‍ ഇന്ത്യ ന്യൂസ്‌പേപ്പര്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അംബേദ്കര്‍, കേസരി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here