കഠ്‌വയ്ക്ക് പ്രായശ്ചിത്തമായി രാമനുണ്ണിയുടെ ശയനപ്രദക്ഷിണം, ക്ഷേത്രത്തില്‍ കയ്യാങ്കളി

0

കണ്ണു: കഠ്‌വ സംഭവത്തിനു പ്രായശ്ചിത്തമായി കെ.പി രാമനുണ്ണി നടത്തിയ പ്രതീകാത്മക ശയനപ്രദക്ഷിണം കയ്യാങ്കളിയില്‍ അവസാനിച്ചു. ചിറക്കല്‍ ശ്രീകൃഷ്ണക്ഷേത്രത്തിലാണ് നാടകീയ സംഭവങ്ങള്‍.

സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലെത്തിയവരും കെ.പി രാമനുണ്ണിക്കൊപ്പമുണ്ടായിരുന്നവരും ഏറ്റുമുട്ടിയതോടെ ശയനപ്രദക്ഷിതം പൂര്‍ത്തിയാക്കാനാവാതെ രാമനുണ്ണി ക്ഷേത്രം വിട്ടു. രാവിലെ ഒമ്പതോടെയാണ് രാമനുണ്ണി ക്ഷേത്രത്തിലെത്തിയത്. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ തടഞ്ഞു. പ്രതിഷേധ സമരമാണ് നടത്താനൊരുങ്ങുന്നതെങ്കില്‍ തടയുമെന്ന് അവര്‍ മുന്നറയിപ്പു നല്‍കി.

വിശ്വാസിയാണെന്നും മതാചാരപ്രകാരമാണ് ശയനപ്രദക്ഷിണമെന്നും വ്യക്തമാക്കി രാമനുണ്ണി ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ചു. ഹരേരാമ ഭജനയുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുന്നിലും പിന്നിലായി ശയനപ്രദക്ഷിണവും ശ്രീകോവില്‍ വലംവയ്ക്കല്‍ തുടങ്ങുന്നതിനിടെ ഫോട്ടോ എടുക്കാനുള്ള ശ്രമവും തയാനുള്ള നീക്കവും കയ്യാങ്കളിയിലേക്കു നീങ്ങി. സംഘര്‍ഷം തുടങ്ങിയതോടെ നടന്ന് പ്രദക്ഷണം പൂര്‍ത്തിയാക്കി രാമനുണ്ണി പുറത്തിറങ്ങി. ഇതോടെ സംഘര്‍ഷം പുറത്തേക്കു മാറി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here