കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിനെതിരേ അമ്മമാര്‍ പ്രതികരിക്കണമെന്ന് നടന്‍ ജോയ്മാത്യു. കൈയ്യും കാലും വെട്ടുന്ന മകനെ വേണ്ടെന്നുവയ്ക്കാന്‍ കണ്ണൂരിലെ അമ്മമാര്‍ തയ്യാറാകണമെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു. ”നമ്മുക്കേറ്റവും ദുഃഖകരമായ അനുഭവങ്ങള്‍ തരുന്നത് കണ്ണൂരാണ്. കണ്ണൂരിലെ അമ്മമാര്‍ ചിന്തിക്കുമ്പോള്‍ മാത്രമേ കണ്ണൂര്‍ മാറുകയുള്ളൂ. എനിക്ക് ഇങ്ങനെയൊരു മകന്‍ വേണ്ട, അക്രമരാഷ്ട്രീയത്തിനുപോകുന്ന, അയല്‍ക്കാരന്റെ കാലുവെട്ടുന്ന, തലവെട്ടുന്ന മകന്‍ വേണ്ടായെന്ന് കണ്ണൂരിലെ അമ്മമാര്‍ ചിന്തിക്കണം. അപ്പോള്‍ മാത്രമാണ് കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പറ്റുകയുള്ളൂ” ജോയ്മാത്യു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here