മാധ്യമ പ്രവര്‍ത്തകര്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

0

ഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ (95) അന്തരിച്ചു. ബുധനാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ലോധി റോഡ് ശ്മശാനത്തില്‍ നടക്കും.

നയതന്ത്ര വിദഗ്ധന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചുള്ള അദ്ദേഹം 1923 ഓഗസ്റ്റ് 14ന് പാക് പഞ്ചാബിലാണ് ജനിച്ചത്. ഉര്‍ദു ഭാഷയിലുള്ള പത്രത്തിന്റെ റിപ്പോര്‍ട്ടറായി ഔദ്യോഗിക ജീവിതം തുടങ്ങി. 14 ഭാഷകളിലായി 80 ദിനപത്രങ്ങളില്‍ പക്തികള്‍ കൈകാര്യം ചെയ്തിരുന്നു. 15 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here