സൂര്യയ്ക്ക് ഇഷാന്‍ താലി ചാര്‍ത്തി, വഴി മാറിയത് വിവാഹ ചരിത്രം

0

തിരുവനന്തപുരം: ചരിത്രം കുറിച്ച് ഇഷാന്‍ സൂര്യയ്ക്ക് താലി ചാര്‍ത്തി. ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തില്‍ നിയമവിധേയമായി നടന്ന ആദ്യ വിവാഹം ഇഷാന്‍ സൂര്യ ദമ്പതികളുടെ പേരില്‍ രേഖപ്പെടുത്തി.

ആട്ടവും പാട്ടുമൊക്കെയായി ആഘോഷപൂര്‍വ്വം തിരുവനന്തപുരം മന്നം ക്ലബിലായിരുന്നു വിവാഹ ചടങ്ങ്. ആറ് വര്‍ഷത്തെ സൗഹൃദം പ്രണയത്തിലേക്ക് മാറിയപ്പോള്‍ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തി സൂര്യയും ഇഷാനും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചപ്പോള്‍ സുഹൃത്തുക്കള്‍ ചടങ്ങ് ആഘോഷമാക്കി.
കറുത്ത ഇന്നോവ കാറില്‍ കറുത്ത കോട്ടണിഞ്ഞ് എത്തിയ ഇഷാനെ സൂര്യയുടെ സഹോദരന്‍ വിഹാന്‍ സ്വീകരിച്ചത് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ. നൃത്തം ചെയ്തും പാട്ടുപാടിയുമാണ് വധുവിനെ കൂട്ടുകാര്‍ സ്‌റ്റേജിലേക്ക് ആനയിച്ചത്.
ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയ്ക്ക് വിധേയരായതിനാല്‍ ഐഡി കാര്‍ഡുകളില്‍ സൂര്യ സ്ത്രീയും ഇഷാന്‍ പുരുഷനുമാണ്. അതിനാല്‍ തന്നെ നിയമ വിധേയമായി വിവാഹം നടത്താന്‍ തടസങ്ങള്‍ ഉണ്ടായില്ല.

പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ വളര്‍ത്തു പുത്രിയാണ് സൂര്യ. ട്രാന്‍സ്‌ജെന്‍ഡര്‍ ശ്രീക്കുട്ടിയുടെ വളര്‍ത്തുമകനാണ് ഇഷാന്‍ കെ ഷാന്‍. ഇരുവരുടെയും കുടുംബത്തിന്റെ സമ്മതപ്രകാരമാണ് വിവാഹം. പാറ്റൂര്‍ മടത്തുവിളാകത്തു വീട്ടില്‍ വിജയകുമാരന്‍ നായര്‍ ഉഷാ ദമ്പതികളുടെ മകളാണ് സൂര്യ. വള്ളക്കടവ് മുഹമ്മദ് കബീറിന്റെയും ഷാനിഫാ കബീറിന്റെയും മകനാണ് ഇഷാന്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here