വനിതാ ദിനം, ശശുദിനം എന്നൊക്കെ നമ്മള്‍ കേട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍ പുരുഷന്മാര്‍ക്കൊരു ദിനമുണ്ടെന്ന് എത്രപേര്‍ക്കറിയാം. എന്നാല്‍ ഇന്നാണ് ആ ദിനം. എല്ലാവര്‍ഷവും നവംബര്‍ 19 -നാണ് പുരുഷദിനം ആചരിക്കുന്നത്. ആണ്‍കുട്ടികളും പരുഷന്മാരും സമൂഹത്തില്‍ നല്‍കുന്ന സംഭാവനങ്ങളെ ആദരിക്കുക കൂടിയാണ് ലക്ഷ്യം.

രാഷ്ട്രം, സമൂഹം, കുടുംബം, വിവാഹം, ശിശു പരിപാലനം എന്നിവയില്‍ പുരുഷന്മാരുടെ പങ്കുകള്‍ കൂടി അംഗീകരിക്കുക എന്നതാണ് പുരുഷദിനാചരണത്തിന്റെ ഉദ്ദേശം. പുരുഷന്മാരും ആണ്‍കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും ഈ ദിനാഘോഷത്തില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നടത്തപ്പെടുന്നു. ”പുരുഷന്മാര്‍ക്കും ആണ്‍കുട്ടികള്‍ക്കും മെച്ചപ്പെട്ട ആരോഗ്യം”- എന്നതാണ് 2020 ലെ പുരുഷദിന സന്ദേശമായി ഉയര്‍ത്തിക്കാട്ടുന്നത്. നിരവധി സിനിമാതാരങ്ങളും പുരുഷദിന സന്ദേശങ്ങളുമായി സോഷ്യല്‍മീഡിയായില്‍ എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here