‘അഞ്ചാംക്ലാസില്‍ മൂന്ന് തവണ പഠിച്ചു; ഇന്ന് അഞ്ചിലെ പുസ്തകത്തില്‍ ഞാനെഴുതിയ ഭാഗം പഠിക്കാനുണ്ട്’

0
ജീവിതത്തിലെ ആകസ്മികതയെക്കുറിച്ച് വാചാലനായി നടനും എം.പിയുമായ ഇന്നസന്റ്. തൃശ്ശൂരില്‍ നടന്ന കേരള ജ്യോതിഷ പരിഷത് കേന്ദ്രസമിതി വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് ഇന്നസന്റ് പതിവ് ചിരിക്കഥകള്‍ പറഞ്ഞത്. അഞ്ചാംക്ലാസില്‍ മൂന്നുതവണ പഠിക്കേണ്ടി വന്നയാളാണ് ഞാന്‍. ഇന്ന് അഞ്ചാംക്ലാസില്‍ ഞാനെഴുതിയ പുസ്തകത്തിന്റെ ഒരു ഭാഗം പഠിപ്പിക്കാനുണ്ട്. ഇതെല്ലാം ഒരു വിധിയാണ്- ഇന്നസന്റ് പറഞ്ഞു.
സിനിമാക്കാരെയും പ്രസംഗത്തിനിടെ കണക്കിന് കളയാക്കി. ജ്യോതിഷത്തിലൊന്നും വിശ്വാസമില്ലെന്ന് പരസ്യമായി പറഞ്ഞിട്ട് രഹസ്യമായി ജ്യോതിഷികളെ കാണുന്ന ചിലര്‍ സിനിമയിലുണ്ട്. ഭിക്ഷ ചോദിക്കുന്നതുപോലെ കൈനീട്ടി കൈരേഖനോക്കാനിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here