തിരുവനന്തപുരം: 24ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു. വിളക്ക് കൈമാറാന്‍ നടി അനശ്വര രാജനും വേദിയില്‍ സന്നിഹിതയായിരുന്നു. സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായി.

മന്ത്രി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ജൂറി ചെയര്‍മാന്‍ സംവിധായകന്‍ കമല്‍, സംവിധായകന്‍ ഷാജി എന്‍ കരുണ്‍,? ജൂറി അംഗമായ ഈജിപ്ഷ്യന്‍ സംവിധായകന്‍ ഖൈറി ബെഷാറ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.മുഖ്യാതിഥിയായെത്തിയ നടി ശാരദ, എം.എല്‍.എ വി കെ പ്രശാന്ത്, മേയര്‍ കെ ശ്രീകുമാര്‍, ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ എഡിറ്റര്‍ ബീനാ പോള്‍, റാണി ജോര്‍ജ് ഐ എ എസ, ചലച്ചിത്രമേള സെക്രട്ടറി മഹേഷ് പഞ്ജു തുടങ്ങിയവര്‍ ഉദ്ഘാടനകര്‍മ്മത്തില്‍ സംബന്ധിച്ചു. ഫെസ്റ്റിവല്‍ ബുക്കിന്റെയും ബുള്ളറ്റിന്റെയും പ്രകാശനവും നടന്നു. ചലച്ചിത്ര അക്കാദമിയുടെ പുസ്തകമായ ചലച്ചിത്ര സമീക്ഷ നടി ശാരദ ഖൈറി ബെഷാറയ്ക്കു നല്‍കി പ്രകാശനം ചെയ്തു. മലയാള സിനിമാചരിത്രത്തെക്കുറിച്ച് എഴുതപ്പെട്ട ഫസ്റ്റ് വോള്യം ഓഫ് ഹിസ്റ്ററി ഓഫ് മലയാളം സിനിമ എന്ന പുസ്തകം മുഖ്യമന്ത്രി ഷാജി എന്‍ കരുണിനു നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here