തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കണോ ? ബന്ധപ്പെട്ട അധികാരികള്‍ തീരുമാനിക്കട്ടെയെന്ന് ഹൈക്കോടതി

0

കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി. വിഷയത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ തീരുമാനമെടുക്കട്ടെയെന്ന് ഹൈക്കോടതി നിലപാട് സ്വീകരിച്ചു.

കലക്ടര്‍ അധ്യക്ഷനായ, ഡി.എഫ്.ഒയും ഡോക്ടറുമൊക്കെ ഉള്‍പ്പെട്ട നാട്ടാന പരിപാലന നിരീക്ഷണ കമ്മിക്കാണ് വിദഗ്ധ അഭിപ്രായം ഉള്ളതെന്നും ഹൈക്കോടതിക്ക് വിദഗ്ധ അഭിപ്രായം നല്‍കാനുള്ള സംവിധാനം ഇല്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് തീരുമാനം ഇന്നുണ്ടാകുമെന്നാണ് സൂചന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here