കമലം പഴം’ എങ്ങനെ കൃഷി ചെയ്യാം: വിഡിയോയുമായി കൃഷ്ണകുമാർ

തിരുവനന്തപുരം: ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് ഗുജറാത്ത് സർക്കാർ കമലം എന്നാക്കിയതോടെ സമൂഹമാധ്യമങ്ങളിലാകെ ട്രോളോട് ട്രോളാണ്. ഡ്രാഗൺ ഫ്രൂട്ടിന് ആ പേര് ചേരില്ലെന്നും താമര എന്നർത്ഥം വരുന്ന കമലം എന്ന പേര് പഴത്തിനു നൽകുകയാണെന്നുമാണ് ഗുജറാത്ത് സർക്കാർ വ്യക്തമാക്കിയത്. ഇതിനു പിന്നാലെ ഡ്രാഗൺ ഫ്രൂട്ട് എങ്ങനെ കൃഷി ചെയ്യാമെന്ന് വ്യക്തമാക്കുകയാണ് നട

സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഡ്രാഗൺ ഫ്രൂട്ടിന്റെ തണ്ട് കൊണ്ടുവന്നതെന്നും നട്ടു പരിപാലിച്ചതെന്നും നടൻ പറയുന്നു. തണ്ട് നട്ടതിനു ശേഷമുള്ള വളർച്ചാ രീതിയാണ് നടൻ വിശദീകരിക്കുന്നത്. ചെടിയുടെ തണ്ട് എവിടെ കിട്ടുമെന്നും വീഡിയോയിൽ നടൻ വ്യക്തമാക്കുന്നുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കൃഷ്ണകുമാർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഹോം ഗ്രോൺ എന്ന കമ്പനിയിൽ വിളിച്ചാൽ ഡ്രാഗൺ ഫ്രൂട്ടിന്റെ തൈ ഏതൊക്കെ നഴ്സറിയിൽ ലഭിക്കുമെന്ന് അവർ പറഞ്ഞുതരുമെന്നും കൃഷ്ണകുമാർ പറഞ്ഞു.

ഡ്രാഗൺ എന്നത് പഴത്തിന്റെ പേരല്ലെന്നും താമരയുടെ രൂപമുള്ളതിനാലാണ് പഴത്തിന് കമലം എന്ന പേര് നൽകിയതെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. ഇതിനു പിന്നിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here