തെലുങ്ക് നടന് വരുണ്‍ തേജയുടെ ‘ ട്രീ ചാലഞ്ച്’ ഏറ്റെടുത്തിരിക്കയാണ് നടി സായ്പല്ലവി. ഫിദ എന്ന ചിത്രത്തില്‍ ഇരുവരും നായികാനായകന്മാരായി അഭിനയിച്ചിരുന്നു.
മരംനടുന്ന ചിത്രം പങ്കുവച്ച വരുണ്‍ സായിപല്ലവിയെ ചലഞ്ച് ഏറ്റെടുക്കാന്‍ ക്ഷണിക്കയായിരുന്നു.
തുടര്‍ന്നാണ് മരംനടുന്ന ചിത്രം സായ്പല്ലവി പങ്കുവച്ചത്. തെന്നിന്ത്യന്‍ നായിക സാമന്തയെയും നടന് റാണദഗുബാട്ടിയെയുമാണ് സായ്പല്ലവി ഇപ്പോള്‍ ട്രീ ചാലഞ്ച് ഏറ്റെടുക്കാന്‍ ക്ഷണിച്ചിട്ടുള്ളത്.