തിരുവനന്തപുരം: വൈകുന്നേരത്തോടെ റവന്യൂ വകുപ്പ് ഏറ്റെടുക്കല്‍ ഉത്തരവ് ഇറക്കി. ശനിയാഴ്ച രാത്രിയോടെ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം തീര്‍ത്ഥപാദ മണ്ഡലപ്പില്‍ എത്തി….

തീര്‍ത്ഥപാദ മണ്ഡപം അടക്കമുള്ള 65 സെന്റ് സ്ഥലം അതിവേഗം സര്‍ക്കാര്‍ ഏറ്റെടുത്തു. സാധനസാമഗ്രികള്‍ തിട്ടപ്പെടുത്തിയശേഷം മണ്ഡപം പൂട്ടി സീല്‍വച്ചു. സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡും സ്ഥാപിച്ചു. കിഴക്കേക്കോട്ട, തമ്പാനൂര്‍ ഭാഗങ്ങളിലെ വെള്ളപ്പൊക്കം തടയാന്‍ ഉപയോഗിക്കേണടതുണ്ടെങ്കില്‍ അതിനുള്ള സാങ്കേതിക പഠനം നടത്താനും ഏറ്റെടുക്കല്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കുടിശ്ശികവരുത്തിയ പാട്ടഭൂമി, കൈയേറ്റ ഭൂമി ഇനങ്ങളില്‍ തലസ്ഥാന നഗരിയില്‍ തന്നെ നിരവധി ഭൂമികളുണ്ട്. സി.പി.എമ്മിന്റെ ആസ്ഥാനമായ എ.കെ.ജി. സെന്റര്‍ സ്ഥിതി ചെയ്യുന്നതും ഇത്തരത്തിലുള്ള ഒരു ഭൂമിയിലാണ്. ഇത്തരം ഭൂമിയിലധികവും കൈവശം വച്ചിരിക്കുന്നത് സാമുദായിക സംഘടനകളും, ക്ലബുകളും രാഷ്ട്രീയപാര്‍ട്ടികളുമൊക്കെയാണ്. അവയൊന്നും ഏറ്റെടുക്കാന്‍ കാണിക്കാത്ത വേഗത ചട്ടമ്പിസ്വാമി സ്മാരകവും തീര്‍ത്ഥപാദ മണ്ഡപവും പാത്രക്കുഴവും ഒക്കെ അടങ്ങുന്ന ഈ ഭൂമിയുടെ കാര്യത്തില്‍ മാത്രം കാണിച്ചത് ചോദ്യങ്ങളുയര്‍ത്തുകയാണ്.

ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പിയും ഹൈന്ദവ സംഘടനകളും രംഗത്തെത്തി. ഏറ്റെടുക്കുന്നത് തടസപ്പെടുത്താന്‍ ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. നിയമപരമായും രാഷ്ട്രീയപരമായും ഏറ്റെടുക്കലിനെ നേരിടുമെന്ന് പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ കൈവശമുണ്ടായിരുന്ന 65 സെന്റ് സ്ഥലം 1976 ജൂണ്‍ ഒമ്പതിനാണ് ചട്ടമ്പി സ്വാമികള്‍ക്ക് സ്മാരകം നിര്‍മ്മിക്കാന്‍ വിദ്യാധിരാജ സഭയ്ക്കു നല്‍കിയത്. എന്നാല്‍, സ്മാരക നിര്‍മ്മാണം നടന്നില്ല. ക്രമേണ പാത്രക്കുളം നികത്തപ്പെട്ടു. അതിനിടെ, തീര്‍ത്ഥപാദ മണ്ഡപം നിര്‍മ്മിച്ച് വാടകയ്ക്കു കൊടുത്തു. എന്നാല്‍ പോക്കുവരവ് ചെയ്യാത്തതിനാല്‍ ഭൂമി ഏറ്റെടുക്കാന്‍ 2007ല്‍ സര്‍ക്കാറ നപടി തുടങ്ങി. ഇക്കാര്യത്തില്‍ 2017ല്‍ ട്രസറ്റിന് അനുകൂലമായി കോടതി വിധിയുണ്ടായി. എന്നാല്‍, കോടികള്‍ വിലയുള്ള ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ച് 2019ല്‍ ഉത്തരവിറക്കി. ട്രസ്റ്റ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഹിയറിംഗിനുശേഷം ഉചിതമായ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. പിന്നാലെയാണ് നാടകീയമായ ഏറ്റെടുക്കല്‍.

LEAVE A REPLY

Please enter your comment!
Please enter your name here