നീ പോ മോനെ ദിനേശാ, ദേ പോയി ദാ വന്നു; ഇതിന്റെ ഇംഗ്ലീഷ് അറിയാമോ? ശശി തരൂർ പറയുന്നത് കേൾക്കൂ

ശശി തരൂരിൻറെ ഇംഗ്ലീഷ് എന്നാൽ കേരളത്തിൽ ആബാലവൃദ്ധം ജനങ്ങൾക്കും അറിയാം, അത് എത്രത്തോളം കടുകട്ടി ആണെന്ന്. ലണ്ടനിൽ പഠിച്ചു വളർന്ന തരൂർ, ഒന്നിലേറെ ഭാഷകൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനാണ്.
എന്തിനേറെ പറയുന്നു തരൂരിന്റെ വാക്കുകളുമായി പെൻഗ്വിൻ പ്രസാധകർ ഒരു ഡിക്ഷണറി തന്നെ പുറത്തിറക്കാൻ തീരുമാനിക്കുകയായിരുന്നു. ഏതാണ്ട് 225 പേജുകൾ ഉണ്ടാകുന്ന പുസ്തകത്തിന് തരൂരോസോറോസ് (THAROOROSAURUS) എന്നാണ് പേര്. ശശി തരൂർ തന്നെയാകും തരൂരോസോറോസ് എഡിറ്റ് ചെയ്യുന്നത്.

തരൂരിന്‍റെ ഇംഗ്ലീഷ് വാക്കുകളും എപ്പോഴും ശ്രദ്ധയാകർഷിക്കാറുണ്ട്. മലയാളികൾ ഇതുവരെ കേൾക്കാത്ത ഇംഗ്ലീഷ് വാക്കുകൾ പ്രയോഗിച്ചാണ് അദ്ദേഹം മറ്റുള്ളവരെ വിസ്മയിപ്പിക്കുന്നത്. തരൂരിന്‍റെ പുതിയ വാക്കുകളുടെ അർഥം തേടി ഡിക്ഷണറി പരതുന്നവരുമുണ്ട്.

ഇനി തരൂർ തന്നെ മലയാള സിനിമയിലെ ചില പ്രശസ്ത ഡയലോഗുകൾ ഇംഗ്ലീഷീൽ പറയുന്നത് കേട്ടാലോ? നീ പോ മോനെ ദിനേശാ, ഗംഗ ഇപ്പൊ പോകണ്ടാന്നല്ലേ പറഞ്ഞത്, ഓർമ്മയുണ്ടോ ഈ മുഖം? തുടങ്ങിയ ഡയലോഗുകൾ നിങ്ങൾക്ക് ഇംഗ്ലീഷിൽ പറയാൻ സാധിക്കുമോ? ഇല്ലെങ്കിൽ ചുവടെ കാണുന്ന വീഡിയോ കാണുക. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് രസകരമായ ഈ സെഷൻ അരങ്ങേറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here