കമ്മാരന്റെ കൊടിയും കടുവാചിഹ്നവും തങ്ങളുടേത്; ഫോര്‍വേഡ് ബ്‌ളോക്ക് മുന്നോട്ടുതന്നെ

0
ദിലീപിന്റെ പുതുചിത്രം കമ്മാരസംഭവം ചരിത്രപുരുഷന്മാരെ അധിക്ഷേപിക്കുന്നതായും തങ്ങളുടെ ചുവന്ന കൊടിയും കടുവാ ചിഹ്നവും ചിത്രത്തില്‍ പരാമര്‍ശിക്കുന്ന പാര്‍ട്ടിയുടെ പേരില്‍ ഉപയോഗിച്ചതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഫോര്‍വേഡ് ബ്‌ളോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍. ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് ചിത്രം. കമ്മാരന്‍ എന്ന വ്യക്തി ചരിത്രത്തിലില്ല. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നിര്‍ദ്ദേശപ്രകാരം പാര്‍ട്ടി രൂപീകരിക്കുന്ന കമ്മാരന്‍ ഉപയോഗിക്കുന്നത് ഫോര്‍വേഡ് ബ്‌ളോക്കിന്റെ കൊടിയും ചിഹ്നവുമാണ്. ഇതിഹാസപുരുഷന്മാരുടെ പേരുകള്‍ ഉപയോഗിച്ച് സാങ്കല്‍പികകഥകള്‍ മെനയുന്നത് ശരിയല്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ചരിത്രത്തിലെ വൈകല്യങ്ങളെ തിരുത്താന്‍ കലാകാരന്മാര്‍ക്ക് കഴിയും. എന്നാല്‍ അതിരുകടന്നരീതിയിലുള്ള പ്രയോഗം പാടില്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.  ചരിത്രത്തെ വളച്ചൊടിക്കുന്ന ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് ഫോര്‍വേഡ് ബ്‌ളോക്കിന്റെ തീരുമാനം. നടനും തിരക്കഥാകൃത്തുമായ മുരളിഗോപിയാണ് കമ്മാരസംഭവത്തിന്റെ രചന നിര്‍വ്വഹിച്ചത്. വിവാദങ്ങള്‍ക്കിടയിലും കോടികള്‍ വാരി മുന്നേറുകയാണ് ഈ ദിലീപ് ചിത്രവും. 50 കോടി കടന്ന രാമലീലയുടെ റെക്കോര്‍ഡ് കമ്മാരന്‍ തകര്‍ക്കുമെന്നുതന്നെയാണ് അണിയറപ്രവര്‍ത്തകരുടെ വിശ്വാസം.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here