കൊല്ലം: കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള (86) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിയോഗം.

രാവിലെ ഒമ്പതുവരെ കൊട്ടാരക്കരയില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം അതിനുശേഷം വാളകത്തെ തറവാട്ടു വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്കുശേഷം വാളകത്ത് സംസ്‌കാര ചടങ്ങുകള്‍ നടക്കും. സിനിമാനടനും പത്തനാപുരം എം.എല്‍.എയുമായ ഗണേഷ് കുമാര്‍, ഉഷ, ബിന്ദു എന്നിവര്‍ മക്കളാണ്. ആര്‍. വത്സലയാണ് ബാലകൃഷ്ണപിള്ളയുടെ ഭാര്യ.

കോണ്‍ഗ്രസിലൂടെയാണ് പിള്ള സജീവരാഷ്ട്രീയത്തിലേക്കെത്തുന്നത്. പിന്നീട് 64ല്‍ കേരള കോണ്‍ഗ്രസ് രൂപവത്കരിച്ചപ്പോള്‍ സംസ്ഥാന നേതാക്കളിലൊരാളായി. 76 ല്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. ജോര്‍ജിന്റെ മരണത്തിനു പിന്നാലെ കെ.എം. മാണിയുമായി തെറ്റി. 77 ല്‍ കേരളാ കോണ്‍ഗ്രസ് ബി രൂപീകരിച്ചു. പിന്നീട് ഇടതു മുന്നണിക്കൊപ്പവും (1977-1982) യു.ഡി.എഫിനൊപ്പവും(1982-2015) വും പ്രവര്‍ത്തിച്ചു. നിലവില്‍ ഇടതു മുന്നണിക്കൊപ്പമാണ്.

വിവാദച്ചുഴികളിലൂടെയുള്ള യാത്രതായിരുന്നു ബാലകൃഷ്ണപിള്ളയുടെ ജീവിതം. വിവാദമായ പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ 85 ലെ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വരലും അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ മന്ത്രിയായി മാറിയതും കൂറുമാറ്റാ നിരോധന നിയമപ്രകാവും ശിക്ഷിപ്പെടുന്ന ആദ്യ നിയമസഭാംഗമായതും എല്ലാം അതിലുള്‍പ്പെടും. 75 ല്‍ സി. അച്യൂതമേനോന്‍ സര്‍ക്കാരിലാണ് ബാലകൃഷ്ണപിള്ള ആദ്യമായി മന്ത്രിയാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here