ജോണ്‍ പോള്‍ അന്തരിച്ചു, സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം

കൊച്ചി | പ്രശസ്ത തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍ പോള്‍ (71) അന്തരിച്ചു. മലയാളത്തില്‍ സമാന്തരമായി നീങ്ങിയ സമാന്തര വിനോദ സിനിമകളെ സമന്വയിപ്പിച്ചതില്‍ വലിയ പങ്കു വഹിച്ച പ്രതിഭയുടെ വിയോഗം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു.

ചികിത്സയിലിരിക്കെ മരണമടഞ്ഞ ജോണ്‍ പോളിന്റെ ഭൗതിക ശരീരം ഞായറാഴ്ച രാവിലെ 8 മണിയ്ക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പൊതദര്‍ശനത്തിനു വയ്ക്കും. 11 മണി വരെ പൊതുദര്‍ശനം. തുടര്‍ന്ന് എറണാകുളം സൗത്ത് കാരക്കാമുറി ചവറ കള്‍ച്ചറല്‍ സെന്ററില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും. കൊട്ടാരം എന്‍ക്ലേവിലെ വസതിയിലുമെത്തിച്ച ശേഷം മൂന്നോടെ അന്ത്യ ശുശ്രൂക്ഷകള്‍ക്കായി എളംകുളം സെന്റ് മേരീസ് സുനഹോ സിംഹാസന പള്ളിയിലേക്ക് കൊണ്ടുപോകും.

LEAVE A REPLY

Please enter your comment!
Please enter your name here