കൊച്ചി: സംവിധായകന് അനില്‍ രാധാകൃഷ്ണനും ബിനീഷ് ബാസ്റ്റിനുമായുള്ള പ്രശ്നങ്ങള്‍ ഫെഫ്കയുടെ മധ്യസ്ഥതയില്‍ പറഞ്ഞു തീര്‍ത്തു. ഇരുവരെയും ഒരുമിച്ചിരുത്തി ഫെഫ്ക പ്രതിനിധികള്‍ ചര്‍ച്ച നടത്തി.
ബിനീഷ് ബാസ്റ്റിന് അനില്‍ രാധാകൃഷ്ണമോനോന്‍ പ്രശ്നത്തില്‍ ജാതീയ അധിക്ഷേപം ഉണ്ടായിട്ടില്ലെന്ന് ഇരുവര്‍ക്കുമൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ ബി. ഉണ്ണികൃഷ്ണന് വ്യക്തമാക്കി. ജൂനിയര്‍ സീനിയര്‍ പ്രശ്നത്തെ ജാതീയമായി വ്യാഖ്യാനിച്ചതാണ് ഇവിടെ സംഭവിച്ചതെന്നും ഉണ്ണികൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
പത്രസമ്മേളനത്തിനിടയില്‍ ബിനീഷിനെ അനില്‍ ആലിംഗനം ചെയ്തു. എന്നാല്‍, അനിലിന്റെ സിനിമകളില്‍ അഭിനയിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ബിനീഷ് വ്യക്തമാക്കിയിട്ടുണ്ട്.