കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും ‘വായുകോപം’

0

കേരളത്തില്‍ ഏറ്റവുംകൂടുതല്‍ വായുമലിനീകരണം നടക്കുന്ന നഗരങ്ങള്‍ കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും. സംസ്ഥാനസര്‍ക്കാര്‍ പുറത്തിറിക്കിയ ധവളപത്രത്തിലാണ് ഈ മൂന്ന് നഗരങ്ങളിലെ വായുമലിനീകരണത്തെക്കുറിച്ച് പറയുന്നത്. വാഹനപ്പെരുപ്പവും വ്യവസായശാലകളിലെ മലിനീകരണവുമാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നത്.

കേരളത്തിന്റെ മണ്ണ്, ജൈവവൈവിധ്യം, വായു, ജലം എന്നിവ സംരക്ഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് മന്ത്രിസഭായോഗം അംഗീകരിച്ച ധവളപത്രത്തില്‍ പറയുന്നു.

നെല്‍വയലുകളിലെ വൃസ്തൃതി 1965ല്‍ 7.53 ലക്ഷം ഹെക്ടറായിരുന്നത് 2015ല്‍ 1.9 ലക്ഷം ഹെക്ടറായി ചുരുങ്ങിയിട്ടുണ്ടെന്നും ധവളപത്രത്തിലുണ്ട്. നദീതീരങ്ങളിലെ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും നദികളെ മലിനപ്പെടുത്തുന്നതായും വ്യവസായ മാലിന്യങ്ങളടക്കം വേമ്പനാട്ട് കായലിലൊഴുക്കുന്നതും പരാമര്‍ശിക്കുന്നുണ്ട്. കേരളത്തിന്റെ ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചാണ് പരിസ്ഥിതി ധവളപത്രം പുറത്തിറക്കിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here