പുറംവേദന ഉണ്ടാവുമ്പോൾ ആരെയെങ്കിലും കൊണ്ടൊന്നു തിരുമ്മിച്ചാൽ എന്ത് എന്ന് ആലോചിക്കാത്തവരുണ്ടോ? എങ്കിൽ നിങ്ങളുടെ ചിന്തകളെ മാറ്റിക്കുറിക്കുന്നതാണ് ഇനി കാണാൻ പോകുന്നത്. ഈ വീഡിയോയിൽ മനുഷ്യനെ തിരുമ്മുന്നത് ഒരു ആനയാണ്.
ആന യുവതിയുടെ പുറം തിരുമ്മുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. യുവതി ഒരു കിടക്കയിൽ കമിഴ്ന്നു കിടക്കുമ്പോൾ ആന അതിന്റെ കാലും തുമ്പിക്കൈയും ഉപയോഗിച്ച് മസാജ് ചെയ്യുന്നതാണ് വീഡിയോയിലെ ദൃശ്യം. വീഡിയോ ട്വിറ്ററിൽ വൈറലായി മാറിയിരിക്കുകയാണ്.
തായ്ലൻഡിൽ പരിശീലനം ലഭിച്ച ആനകളെക്കൊണ്ട് പുറം തിരുമ്മിക്കുന്നത് രസകരമായ ഒരു പരിപാടിയാണത്രെ. ടൂറിസ്റ്റുകളാണ് ഇതിന്റെ ഉപഭോക്താക്കൾ. ആനകയറിയാൽ തീർന്നില്ലേ എന്ന് ചോദിക്കുന്നവർക്ക് മറുപടിയുണ്ട്.
വളരെ ചെറിയ പ്രായത്തിൽ തന്നെ ഈ ആനകളെ പരിശീലിപ്പിക്കാറുണ്ട്. ആരെയും ഉപദ്രവിക്കുകയോ അപകടത്തിൽപ്പെടുത്തുകയോ ചെയ്യാതെ ആനകൾ ഇത്തരം മസാജ് ചെയ്യുമത്രേ.
എന്നാൽ ഈ പരിപാടിക്കായി ആനകളെ വളരെ ക്രൂരമായി പരിശീലിപ്പിക്കും എന്ന വാദവുമായി വേൾഡ് അനിമൽ പ്രൊട്ടക്ഷൻ എന്ന മൃഗസ്നേഹികളുടെ സംഘടന രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. അമ്മയാനയുടെ അടുത്ത് നിന്നും കുട്ടിയാനയെ മാറ്റിയ ശേഷം മാത്രമേ പരിശീലനം നൽകൂ എന്നാണ് ഇവർ പറയുന്നത്.