ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി വിശ്വാസി സമൂഹം തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമായതായി വിശ്വാസ യോഗ്യമായ വിവരങ്ങള്‍ ലഭ്യമാവാത്തതിനാല്‍ ചെറിയപെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. ഞായറാഴ്ച നോമ്പുതുറക്കുശേഷം ദാനധര്‍മങ്ങളിലും പ്രാര്‍ഥനയിലും മുഴുകുന്ന വിശ്വാസികള്‍ ഫിത്വര്‍ സക്കാത്തു നല്‍കും. പെരുന്നാള്‍ദിനം രാവിലെ ഈദ്ഗാഹുകളിലും പള്ളികളിലും പ്രത്യേക പ്രാര്‍ഥനയ്ക്കായി ഒത്തുചേരും. ആശംസ കൈമാറിയും സ്നേഹം പങ്കുവച്ചും സൌഹൃദം പുതുക്കിയുമാണ് പെരുന്നാളിനെ വരവേല്‍ക്കുന്നത്.

ഒമാന്‍ ഒഴികെ സഊദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും. റമദാന്‍ 29 പൂര്‍ത്തിയാക്കിയ ഇന്നലെ വൈകിട്ടോടെ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിലാണ് ഇന്ന് ശവ്വാല്‍ ഒന്ന് ആയി നിശ്ചയിച്ചത്. എന്നാല്‍, മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് ഒമാനില്‍ ചെറിയപെരുന്നാള്‍ തിങ്കളാഴ്ച്ചയായിരിക്കും. മംഗലാപുരം ബഡ്കലില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ മംഗലാപുരം, കാസര്‍കോട്, കാഞ്ഞങ്ങാട് മേഖലകളില്‍ ഇന്ന് ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ത്വാഖ അഹ്്മദ് അല്‍ അസ്ഹരി എന്നിവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here