മാസപ്പിറവി ദൃശ്യമായി, കേരളത്തില്‍ ചെറിയ പെരുന്നാള്‍

0

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. വെള്ളിയാഴ്ച കേരളത്തില്‍ ചെറിയ പെരുന്നാള്‍. കപ്പക്കല്‍ കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് റമസാന്‍ 29 പൂര്‍ത്തിയാക്കി ഇന്ന് ഈദുല്‍ ഫിത്ര്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാരും ഫിലാല്‍ കമ്മിറ്റികും വ്യക്തമാക്കി. ഡല്‍ഹിയില്‍ ഈദ് ശനിയാഴ്ചയാണ്.

സഊദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. റമദാന്‍ 29 പൂര്‍ത്തിയാക്കിയ വ്യാഴാഴ്ച വൈകിട്ടോടെ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിലാണ് വെള്ളിയാഴ്ച ശവ്വാല്‍ ഒന്ന് ആയി നിശ്ചയിച്ചത്.  സഊദി സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ ആണ് ആദ്യം തീരുമാനം പ്രഖ്യാപിച്ചത്. തുടര്‍ന്ന് യു.എ.ഇ.യുടെ ചാന്ദ്ര നിരീക്ഷണസമിതിയും മാസപ്പിറവി സ്ഥിരീകരിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here