ബംഗളൂരു: ഒട്ടേറെ ഐതീഹ്യങ്ങളും വിശ്വാസങ്ങളും അന്തവിശ്വാസങ്ങളും സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. സൂര്യഗ്രഹണ സമയത്ത് കൊച്ചുകുട്ടികളെ മണ്ണിട്ടു മൂടുകയെന്ന ഇത്തരത്തിലൊരു വിശ്വാസത്തിന്റെ കഥയാണ് കര്‍ണാടക കല്‍ബുര്‍ഗിയിലെ താജ് സുല്‍ത്താന്‍പുരില്‍ നിന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. ഗ്രഹണ സമയത്ത് കുഞ്ഞുങ്ങളുടെ ശരീരത്തില്‍ മണ്ണിട്ടു മൂടിയാല്‍ ചര്‍മരോഗങ്ങളോ അംഗവൈകല്യങ്ങളോ ഉണ്ടാകില്ലെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.

തലമാത്രം പുറത്തുകാട്ടി കുട്ടികളുടെ ശരീരം പൂര്‍ണമായും മണ്ണിനടിയിലാക്കി. അംഗവൈകല്യമുള്ള കുട്ടികളെയാണ് ഇത്തരത്തില്‍ വിധേയരാക്കിയതെന്നാണ് റിപ്പോര്‍ട്ട്. രോഗങ്ങളും വൈകല്യങ്ങളും ഭേദഗമാകുമെന്നാണ് അവരുടെ വിശ്വാസം.

LEAVE A REPLY

Please enter your comment!
Please enter your name here