ഡല്‍ഹി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മധ്യപ്രദേശിലെ രാജ്ഘഡ് ജില്ലയിലുള്ള ഭൂരിഭാഗം ഗ്രാമീണരും പാര്‍വതി പുഴയുടെ തീരത്താണ്.സംഭവം മറ്റൊന്നുമല്ല വറ്റി വരണ്ട് കിടക്കുന്ന പുഴയിലെവിടെയോ സ്വര്‍ണമോ,വെള്ളിയോ ഒളിഞ്ഞിരിക്കുന്നുവെന്ന് കരുതിയാണ് ഇവര്‍ പുഴയില്‍ കുഴികള്‍ കുഴിക്കാന്‍ ഇറങ്ങി തിരിച്ചത്.അര്‍ധ രാത്രിയിലും ഭാഗ്യം തേടിയുള്ള തിരച്ചിലിലാണ് ഇവിടുത്തെ ഒരു വിഭാഗം ജനത.ദിവസങ്ങള്‍ക്ക് മുന്‍പ് പുഴയില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികള്‍ക്ക് സ്വര്‍ണവും വെള്ളിയും നാണയങ്ങള്‍ ലഭിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചതോടെയാണ് ഗ്രാമത്തിലെ ജനങ്ങള്‍ ഒന്നടങ്കം പുഴയുടെ തീരത്തേക്ക് ഒഴുകിയെത്തിയതും സ്വര്‍ണവും വെള്ളിയും തേടി കുഴിയെടുക്കാന്‍ തുടങ്ങുയത്.
എട്ട് ദിവസം മുന്‍പ് ഇവിടെ നിന്നും പഴയ കാലത്തെ നാണയങ്ങള്‍ ചിലര്‍ക്ക് ലഭിച്ചതായും അതിന് ശേഷം ആളുകള്‍ കൂട്ടത്തോടെ നിധി അന്വേഷിച്ച് എത്തിക്കൊണ്ടിരിക്കുകയാണെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പുഴയില്‍ നിധിശേഖരമുണ്ടെന്ന വിശ്വാസത്തിലാണ് ജനങ്ങള്‍ ഇവിടേക്ക് എത്തുന്നത്.ഒരാഴ്ച്ചയായി പ്രദേശത്ത് തമ്ബടിച്ച ഗ്രാമീണര്‍ പുഴയിലെ ചളിയും മണ്ണും കോരി. തിരച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. മുഗള്‍ രാജഭരണ രാജ്ഘഡ് ജില്ലയിലെ ശിവപുര, ഗരുഡ്പുര ഗ്രാമങ്ങളിലെ ജനങ്ങളാണ് തിരച്ചില്‍ നടത്തുന്നത്. എന്നാല്‍ ഇതില്‍ യാഥാര്‍ഥ്യം ഇല്ലെന്നും ആളുകള്‍ വ്യാജ പ്രചാരണത്തിനെ തുടര്‍ന്ന് ഇത്തരം പ്രവര്‍ത്തികള്‍ നടത്തുകയാണെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.