ആചാരം അറിയാവുന്ന സ്ത്രീകള്‍ ശബരിമലയില്‍ വരില്ല: പത്മകുമാര്‍

0

തിരുവനന്തപുരം: ആചാരം അറിയാവുന്ന സ്ത്രീകള്‍ ശബരിമലയിലേക്ക് വരുമെന്ന് കരുതുന്നില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. തന്റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. അമ്പലത്തിനുള്ളില്‍ വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തുടര്‍ നടപടികള്‍ ബുധനാഴ്ച ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്നും പത്മകുമാര്‍ വ്യക്തമാക്കി. വിഷയത്തില്‍ ഭരണഘടന അനുസരിച്ചും ആചാരപരമായും പ്രവര്‍ത്തിക്കും.

വിഷയവുമായി ബന്ധപ്പെട്ട് റിവ്യൂ ഹര്‍ജി നല്‍കണമോയെന്ന കാര്യം ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും. നിലയ്ക്കലില്‍ 100 ഹെക്ടര്‍ സ്ഥലം കൂടി അനുവദിക്കാമെന്ന് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here