ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ഷാരൂഖ് ഖാന്റെ ഡല്‍ഹിയിലെ വീടിന്റെ വിശേഷങ്ങളാണ്. മറ്റൊന്നുമല്ല ഒരു ഭാഗ്യ ജോടികള്‍ക്കു വേണ്ടി ഈ വീടിന്റെ വാതില്‍ തുറക്കപ്പെടും എന്നതാണത്.
ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന ഷാരൂഖ് ഗൗരി ഖാനെ കണ്ടുമുട്ടുന്നതും തലസ്ഥാനത്തു വച്ചാണ്. അതുകൊണ്ടുതന്നെ ഈ നഗരത്തോടും വീടിനോടും അല്‍പം പ്രിയം കൂടുതലുണ്ട് ഷാരൂഖിന്. ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയായ ഗൗരി വീടിന്റെ ഇന്റീരിയറിലും അടിമുടി മാറ്റം വരുത്തിയിട്ടുണ്ട്. നൊസ്റ്റാള്‍ജിയ പകരുന്ന നിമിഷങ്ങള്‍ കോര്‍ത്തിണക്കി ഡിസൈന്‍ ചെയ്തിട്ടുള്ള വീട്ടില്‍ താമസിക്കാനുള്ള ഭാഗ്യമാണ് ഷാരൂഖ് നല്‍കുന്നത്.
താമസത്തിനൊപ്പം അതിഥികള്‍ക്ക് ഖാന്‍കുടുംബത്തിന്റെ പ്രിയഭക്ഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ച അത്താഴവും ഷാരൂഖിന്റെ പ്രധാന സിനിമകളുടെ ഷോയും ഉണ്ടാവും. വരുന്ന നവംബര്‍ മുപ്പതുവരെയാണ് എന്‍ട്രികള്‍ സ്വീകരിക്കപ്പെടുന്നത്. LEAVE A REPLY

Please enter your comment!
Please enter your name here