തൃശൂര്‍: 2011 ല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച തന്റെ കവിത കോപ്പിയടിച്ചുവെന്ന ആരോപണവുമായി യുവകവി രംഗത്ത്.

‘അങ്ങനെയിരിക്കെ മരിച്ചുപോയ ഞാന്‍’ എന്ന കവിത കോപ്പിയടിച്ചാണ് ‘അങ്ങനെയിരിക്കെ’ എന്ന പേരില്‍ കോളേജ് അധ്യാപകസംഘടനയുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നാണ് കവി കലേഷ് ഫേസ്ബുക്കിലൂടെ ആരോപിക്കുന്നത്. തൃശൂര്‍ കേരള വര്‍മ്മ കോളേജ് അദ്ധ്യാപിക ദീപ നിശാന്തിന്റേതാണ് മാഗസനില്‍ വന്നിട്ടുള്ള പുതിയ കവിത.

2011 ല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും അതിന് ശേഷം മാധ്യമം ആഴ്ചപ്പതിപ്പില്‍ വരികയും ചെയ്ത കവിതയാണ് ദീപ നിശാന്ത് മോഷ്ടിച്ചതെന്ന് കവി കലേഷ് പറയുന്നു. കവിത മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിച്ചു വന്നത് കണ്ടപ്പോള്‍ വിഷമം തോന്നിയെന്നും കലേഷ് തന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

ഒരു സര്‍വീസ് മാസികയുടെ താളില്‍ ഒരു കവിത മോഷ്ടിച്ചു നല്‍കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കൂവെന്നാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ ദീപാ നിശാന്ത് പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here