സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നുള്ള കൂ​പ്പ​ണു​ക​ളു​മാ​യി ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ള്‍​ക്ക് സ​പ്ലൈ​കോ​യി​ല്‍ പോ​യി ഇ​ഷ്​​ട​മു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ഭ​ക്ഷ്യ​സാ​ന്ദ്ര​താ അ​ല​വ​ന്‍​സാ​യി കി​റ്റു​ക​ള്‍​ക്ക് പ​ക​രം ഭ​ക്ഷ്യ​കൂ​പ്പ​ണു​ക​ള്‍ ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വാ​യി. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ 2021 മാ​ര്‍​ച്ച്‌ വ​രെ​യു​ള്ള ഭ​ക്ഷ്യ​വി​ഹി​തം കൂ​പ്പ​ണു​ക​ളാ​യി ല​ഭി​ക്കും.

സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന കൂ​പ്പ​ണു​ക​ളു​മാ​യി ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ള്‍​ക്ക് സ​പ്ലൈ​കോ വി​ല്‍​പ​ന​ശാ​ല​യി​ല്‍ പോ​യി ഇ​ഷ്​​ട​മു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാം. ഉ​ട​ന്‍ ത​ന്നെ കൂ​പ്പ​ണു​ക​ള്‍ ത​യാ​റാ​ക്കി സ്‌​കൂ​ളു​ക​ളി​ലെ​ത്തി​ക്കും. സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ്രീ ​പ്രൈ​മ​റി മു​ത​ല്‍ എ​ട്ടാം ക്ലാ​സ് വ​രെ​യു​ള്ള 27 ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ള്‍​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.

കൂ​പ്പ​ണു​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് റേ​ഷ​ന്‍ കാ​ര്‍​ഡി​െന്‍റ ന​മ്ബ​ര്‍ കൂ​ടി സ്‌​കൂ​ള്‍​ത​ല​ത്തി​ല്‍ കൂ​പ്പ​ണി​ല്‍ രേ​ഖ​പ്പെ​ടു​ത്തും. ​േകാ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ റേ​ഷ​ന്‍ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കാ​യി ഭ​ക്ഷ്യ​കി​റ്റ് ത​യാ​റാ​ക്കേ​ണ്ട ചു​മ​ത​ല​യു​ള്ള​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള കി​റ്റ് ത​യാ​റാ​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് സ​പ്ലൈ​കോ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പു​തി​യ സം​വി​ധാ​നം വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഒ​രു​ക്കി​യ​ത്. പ്രീ ​പ്രൈ​മ​റി, പ്രൈ​മ​റി വി​ഭാ​ഗം കു​ട്ടി​ക​ള്‍​ക്കു​ള്ള ഭ​ക്ഷ്യ അ​ല​വ​ന്‍​സ് 300 രൂ​പ​ക്കും അ​പ്പ​ര്‍​പ്രൈ​മ​റി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 500 രൂ​പ​ക്കും സാ​ധ​നം വാ​ങ്ങാം.

LEAVE A REPLY

Please enter your comment!
Please enter your name here