ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച

0

മുംബൈ: അന്തരിച്ച നടി ശ്രീദേവിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ നാളെ വൈകുന്നേരം നടക്കും. വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലാണ് സംസ്‌കാരം.
അന്ധേരിയിലെ ശ്രീദേവിയുടെ വസതിക്കു സമീപമുള്ള ലോഖണ്ഡവാല കോംപ്ലക്‌സിന് സമീപമുള്ള സെലിബ്രേഷന്‍സ് ക്ലബില്‍ രാവിലെ 9.30 മുതല്‍ 12.30 വരെ പൊതുദര്‍ശനത്തിനു വയ്ക്കും.
കഴിഞ്ഞ ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് ശ്രീദേവിയെ ദുബായിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ദുബായ് അധികൃതര്‍ അനുമതി നല്‍കിയത്. വ്യവസായി അനില്‍ അംബാനിയുടെ പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ രാത്രിയോടെയാണ് മൃതദേഹം മുംബൈയിലെത്തിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here