എ.കെ.ജി. വിവാദത്തില്‍ ബല്‍റാമിനെ പിന്തുണച്ച സിവിക് ചന്ദ്രന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് പൂട്ടിച്ചു

0

കോഴിക്കോട്: എ.കെ.ജിക്കെതിരായ പരാമര്‍ശത്തില്‍ വി.ടി ബല്‍റാം എം.എല്‍.എയെ പിന്തുണച്ച സിവിക് ചന്ദ്രന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു.  ഇന്ന് രാവിലെ അക്കൗണ്ട് തുറന്നപ്പോഴാണ് മരവിപ്പിച്ച സന്ദേശം ഫെയ്‌സ് ബുക്ക് അധികൃതരില്‍ നിന്ന് ലഭിച്ചതെന്ന് സിവിക് ചന്ദ്രന്‍ പറഞ്ഞു. ഈ മാസം 14 വരെയാണ് അക്കൗണ്ട് മരവിപ്പിച്ചിട്ടുള്ളത്. അതിനുശേഷം വിലക്ക് അവലോകനം ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കും.

ഉമ്മന്‍ ചാണ്ടി മുതല്‍ എം.കെ ഗാന്ധി വരെയുള്ളവരെ കുറിച്ച് എന്ത് പുലയാട്ടും പറയാം, ഏത് ലൈംഗികാപവാദവും പ്രചരിപ്പിക്കാം. തിരിച്ച് കമാന്നൊരക്ഷരം മിണ്ടിപ്പോകരുത് ഇത് സാംസ്‌കാരിക രംഗത്തെ കണ്ണൂര്‍ രാഷ്ട്രീയം. ആത്മാഭിമാനമുള്ള ഏത് കോണ്‍ഗ്രസുകാരനേയും പോലെ സഹികെട്ടാവണം വി. ടി ബല്‍റാം എ.കെ.ജിയെ കുറിച്ച് പരാമര്‍ശിച്ചു പോയതെന്നായിരുന്നു സിവിക് ചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here