തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ഇന്ന് ക്രിസ്മസ്. ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളുമായി ക്രൈസ്തവര്‍ ഒത്തുചേര്‍ന്നു.

വത്തിക്കാനില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കി. ക്രിസ്തുവിന്റെസ ജന്മസ്ഥലമായ ബെത്‌ലഹേമില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ നൂറു കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. കേരളത്തിലെ ദേവാലയങ്ങളിലും രാത്രിയില്‍ ക്രിസ്മസ് ശുശ്രൂഷകളും പാതിരാ കുര്‍ബാനകളും നടന്നു.

പാളയം സെന്റ് ജോസഫ് പള്ളിയില്‍ ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യവും പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയും തിരുപിറവി പ്രാര്‍ത്ഥനകള്‍ക്ക് കാര്‍മികത്വം വഹിച്ചു. മധ്യകേരളത്തിലെ പള്ളികളില്‍ തിരുപ്പിറവി ശുശ്രൂഷകള്‍ നടന്നു. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here