ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു അന്തരിച്ചു

0

കോഴിക്കോട്: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാമചന്ദ്ര ബാബു (72) അന്തരിച്ചു. ഹൃദ്രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഒരു സിനിമാ ചിത്രീകരണത്തിന്റെ ലൊക്കേഷനില്‍ കുഴഞ്ഞുവീണ രാമചന്ദ്ര ബാബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദിലീപിനെ നായകനാക്കി രാമചന്ദ്രബാബു സംവിധാനം ചെയ്ത പ്രൊഫസന്‍ ഡിങ്കന്റെ ചിത്രീകരണം ഇതുവരെയും പൂര്‍ത്തിയായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here