മഹാത്മാഗാന്ധി ഉപയോഗിച്ച തുരുമ്പിച്ച മെറ്റല്‍ പാത്രം, രണ്ട് തടി സ്പൂണ്‍, തടികൊണ്ടുള്ള കത്തി എന്നിവ ലേലം ചെയ്യുന്നു. വരുന്ന ജനുവരി 10 -ന് ബ്രിട്ടണിലെ ബ്രിസ്റ്റലിലാണ് ലേലം സംഘടിപ്പിച്ചിരിക്കുന്നത്. ഈ വസ്തുക്കളുടെ പ്രാരംഭ വിലയായി 54 ലക്ഷം രൂപയാണ് നിശ്ഛയിച്ചിരിക്കുന്നത്.

എന്നാല്‍ ലേലക്കാരന്റെ കമ്മീഷന്‍, ജിഎസ്ടി, ഇന്‍ഷുറന്‍സ്, ഇന്ത്യന്‍ കസ്റ്റംസ് തീരുവ എന്നിവയടക്കം 1.2 കോടി രൂപ വരെ വില ഉയരും. ലേല ബിഡ്ഡുകള്‍ വളരെ പ്രവചനാതീതമായതിനാല്‍ വില ഇനിയും ഉയരുമെന്നും രണ്ടുകോടിയിലധികം വില ലഭിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here