ചെമ്പു തകിടുകള്‍, ചെറുശൂലങ്ങള്‍, വെള്ളാരങ്കല്ലുകള്‍… ഇപ്പോ കിട്ടിയ ‘കൂടോത്രം’ ഒമ്പതാമത്തേതെന്ന് വി.എം. സുധീരന്‍

0

തിരുവനന്തപുരം: ചെമ്പു തകിടുകള്‍, ചെറുശൂലങ്ങള്‍, വെള്ളാരങ്കല്ലുകള്‍… കുപ്പിയില്‍ നിറച്ച ‘കൂടോത്രം’ നിക്ഷേപിച്ചത് പ്രമുഖ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്റെ വീടിനോട് ചേര്‍ന്നുള്ള ഗാര്‍ഡനിലെ വാഴച്ചുവട്ടില്‍. ഒമ്പതാം തവണയാണ് ഇത്തരമൊരു കുപ്പി ലഭിക്കുന്നതെന്ന് വി.എം. സുധീരന്‍. അതിനാല്‍ തന്നെ കിട്ടിയത് ഇക്കുറി പോലീസിനെ ഏല്‍പ്പിച്ചുവെന്നും വി.എം. സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ഇന്നു രാവിലെ വീടിനോട് ചേര്‍ന്നുള്ള ഗാര്‍ഡനിലെ ഒരു വാഴച്ചുവട്ടില്‍ നിന്നും ലഭിച്ച കുപ്പിയില്‍ അടക്കംചെയ്ത വസ്തുക്കളാണ് ഇതെല്ലാം.കണ്ണ്, കൈകള്‍, കാലുകള്‍, ആള്‍രൂപം, ശൂലങ്ങള്‍, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകള്‍, വെള്ളക്കല്ലുകള്‍.

ഒമ്പതാം തവണയാണ് ഇതുപോലെയുള്ളത് കണ്ടെത്തുന്നത്. മുമ്പൊക്കെ മറ്റ് പല രൂപങ്ങളിലായിരുന്നു.

നേരത്തെയുള്ളതുപോലെതന്നെ ഇതെല്ലാം ഒരു പാഴ്‌വേലയായിട്ടാണ് ഇപ്പോഴും കാണുന്നത്. തുടര്‍ച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയത്. ഈ വസ്തുക്കളെല്ലാം മെഡിക്കല്‍ കോളേജ് പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു.

ഈ പരിഷ്‌കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് നമുക്ക് സഹതപിക്കാം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here