എ.കെ.ജിയുടെ പുസ്തകങ്ങള്‍ വിറ്റഴിച്ച് വി.ടി. ബല്‍റാം, ധൃതി പിടിച്ച് പുതിയ എഡിഷന്‍

0
17

എ.കെ. ഗോപാലന്റെ ജീവചരിത്രം കൂടുതല്‍ അറിയാന്‍ നെട്ടോട്ടമായതോടെ എ.കെ.ജി.യെ സംബന്ധിച്ച പുസ്തകങ്ങളൊന്നും വിപണിയില്‍ കിട്ടാനില്ല. പുസ്തകവിപണിയില്‍ എ.കെ.ജിയെ വിറ്റഴിച്ചതോ, കോണ്‍ഗ്രസ് തൃത്താല എം.എല്‍.എയായ വി.ടി.ബല്‍റാമും. സംശയിക്കേണ്ട, യുവനേതാവിന്റെ അതിരുകടന്ന പ്രസ്താവനയാണ് എ.കെ.ജിയെ സംബന്ധിച്ച പുസ്തകങ്ങളുടെ വില്‍പന തകൃതിയാക്കിയത്.

എ.കെ. ഗോപാലന്റെ ആത്മകഥയായ ‘എന്റെ ജീവിതകഥ’യിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വി.ടി. ബല്‍റാം അദ്ദേഹത്തെ അധിക്ഷേപിച്ചത്. ഇതോടെയാണ് പുസ്തകം തേടി വായനക്കാര്‍ അലഞ്ഞത്.
ദേശാഭിമാനിയുടെ പബ്ലിഷിംഗ് വിഭാഗമായ ചിന്തയാണ് എന്റെ ജീവിതകഥയുടെ പ്രസാധകര്‍. എ.കെ.ജിയെ സംബന്ധിക്കുന്ന വിവരങ്ങളടങ്ങിയ എല്ലാത്തരം പുസ്തകങ്ങള്‍ക്കും ആവശ്യക്കാരേറെയാണെന്ന് പുസ്തകവില്‍പനക്കാര്‍ പറയുന്നു. എ.കെ.ജിയെന്ന വ്യക്തിത്വത്തെ തച്ചുടയ്ക്കാനുള്ള ശ്രമമായാണ് വി.ടി.ബല്‍റാമിന്റെ പ്രസ്താവന വിലയിരുത്തപ്പെടുന്നത്. ചരിത്രം നിര്‍മ്മിക്കുന്നത് ഇടതുപക്ഷമാണെന്നും താന്‍ ഈ വിഷയത്തില്‍ മാപ്പുപറയാനില്ലെന്നും ഉറച്ച നിലപാടെടുത്താണ് യുവ കോണ്‍ഗ്രസ് എം.എല്‍.എ. മുന്നോട്ടുപോകുന്നത്. ഉമ്മന്‍ചാണ്ടിയെയും മന്‍മോഹന്‍ സിങ്ങിനെയും ഇടതുപക്ഷം അധിക്ഷേപിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ബല്‍റാം തന്റെ പരാമര്‍ശത്തെ ന്യായീകരിച്ചത്. ഇതുതന്നെ അദ്ദേഹത്തിന്റെ നിലവാരം വ്യക്തമാക്കുന്നതാണെന്ന് ഇടതുസൈദ്ധാന്തികര്‍ പറയുന്നു. രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ബഹുമാനിക്കുന്ന എ.ജിയെപ്പോലുള്ള വ്യക്തിത്വത്തെ അത്രവേഗമൊന്നും അപകീര്‍ത്തിപ്പെടുത്താനാകില്ലെന്നാണ് പുസ്തക വില്‍പന തെളിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here