രാമായണ കാലഘട്ടത്തിലെ അഞ്ച് ജലാശയങ്ങള്‍ അയോധ്യ‍ക്ഷേത്രനഗരിയില്‍ പുനരുജ്ജീവിപ്പിക്കും

അയോധ്യ ക്ഷേത്രനഗരിയില്‍ രാമായണകാലഘട്ടത്തിലെ അഞ്ച് ജലാശയങ്ങള്‍ പുനരുജ്ജീവിപ്പിക്കും. അഞ്ച് ജലാശയങ്ങളുടെ പുനരുജ്ജീവനം, അയോധ്യ പബ്ലിക് ആര്‍ട്ട് പദ്ധതി, സുസ്ഥിര വികസനത്തിന്‍റെ ഭാഗമായി അയോധ്യയിലെ സമുദായവുമായുള്ള പാരസ്പര്യം തുടങ്ങി 18 മാസത്തെ പദ്ധതി ഉടന്‍ തുടങ്ങിവെക്കുമെന്ന് ജലശക്തി മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

ജലധാര പദ്ധതിയുടെ ഭാഗമായാണ് രാമായണ കാലഘട്ടത്തിലെ 108 എണ്ണത്തില്‍ നിന്നും അഞ്ച് പ്രധാന ജലശായങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നത്. ലാല്‍ ഡിഗ്ഗി, ഫത്തേഹ്ഗഞ്ജ്, സ്വാമി രാംജി ദാസ് ആശ്രമം തലാബ്, സീതാ രാമം മണ്ഡി കുണ്ഡ്,. ബ്രഹ്മകുണ്ഡ് എന്നീ ജലാശയങ്ങളാണ് വീണ്ടും തെളിനീരുറവകളായി മാറുക. പാരിസ്ഥിതിക സുസ്ഥിരത, വളര്‍ന്നുവരുന്ന ടൂറിസം സാധ്യത എന്നിവ ഉറപ്പാക്കാന്‍ നമമി ഗംഗ പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതിയും നടപ്പാക്കുക.

കലയെ ദൈനംദിന ജീവിതവുമായി കണ്ണിചേര്‍ക്കുന്ന പുതിയ ഒരു പാരിസ്ഥിതികസംവിധാനമാണ് അയോധ്യ ആര്‍ട്‌സ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ‘ഈ പദ്ധതി ജനങ്ങള്‍ക്ക് പാരമ്ബര്യവും പരിസ്ഥിതയും സംരക്ഷിക്കാനുള്ള പ്രേരണ നല്‍കുമെന്ന് അയോധ്യ ഡവലപ്‌മെന്‍റ് അതോറിറ്റി (എഡിഎ) വൈസ് ചെയര്‍മാന്‍ വിശാല്‍ സിംഗ് പറഞ്ഞു. മലിന ജലം, പ്രകൃതിദത്ത ജലാശയങ്ങളിലേക്ക് ഒഴുകിപ്പോകുന്ന മാലിന്യങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി ശുദ്ധീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here