ആറ്റുകാല്‍ പൊങ്കാലയ്ക്ക് തലസ്ഥാന നഗരി ഒരുങ്ങി. തിങ്കളാഴ്ച്ച ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ നിരവധി പേര് ദിവസങ്ങള്‍ക്കു മുന്നേ തിരുവനന്തപുരത്തെത്തി.
കൊറോണ ബാധ ഭീതിയ്ക്കിടയിലും ലക്ഷണക്കിന് സ്ത്രീകള്‍ തലസ്ഥാനത്ത് എത്തുമെന്നാണ് കണക്കാക്കുന്നത്. ദിവസങ്ങള്‍ മുന്നേതത്തെ നഗരവീധിയുടെ പല ഭാഗങ്ങളിലും പൊങ്കാലയിടാനുള്ള സ്ഥലങ്ങള്‍ ബുക്കു ചെയ്തിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. രാവിലെ 10.20നാണ് അടുപ്പുവെട്ട് ചടങ്ങ്. ഉച്ചയ്ക്ക് 2.10നാണ് പൊങ്കാല നിവേദ്യം. യാത്രാ തിരക്കു കണക്കിലെടുത്ത് എട്ട്, ഒമ്പത് തീയതികളില്‍ ദക്ഷിണ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ സ്റ്റോപ്പും അധിക കോച്ചും ട്രെയിനുകളില്‍ ഉള്‍പ്പെടുത്തുമെന്നും റെയില്‍വേ വ്യക്തമാക്കി.
തിരുവനന്തപുരത്തെ ബഹുഭൂരിപക്ഷം ഹോട്ടലുകളും പൂര്‍ണ്ണമായും ബുക്ക് ചെയ്യപ്പെട്ട നിലയിലാണ്. തലസ്ഥാനത്തെത്തുന്ന ലക്ഷകണക്കിനു സ്ത്രീകള്‍ക്ക് ആവശ്യമായ എല്ലാ സജീകരണങ്ങളും ഒരുക്കി കഴിഞ്ഞുവെന്ന് തിരുവനന്തപുരം കോര്പ്പറേഷന് അധികൃതര്‍ വ്യക്തമാക്കി. ഗ്രീര്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.