നഗരമൊരുങ്ങി… അമ്മയ്ക്ക് ഇന്ന് പൊങ്കാല

0
1

തിരുവനന്തപുരം: കുംഭം മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ആ ധന്യ മുഹൂര്‍ത്തം. ഇന്നാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല. പതിനായിരകണക്കിന് പൊങ്കാല അടുപ്പുകള്‍ തലസ്ഥാന നഗരിയില്‍ നിറഞ്ഞു കഴിഞ്ഞു. എല്ലാ അര്‍ത്ഥത്തിലും അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ നഗരവീഥികള്‍ ഒരുങ്ങി കഴിഞ്ഞു.

ദിവസങ്ങാളായി തലസ്ഥാനത്ത് പൊങ്കാല അടുപ്പ് കൂട്ടി തമ്പടിക്കുന്നവര്‍ മുതല്‍ അവസാന നിമിഷം നഗരത്തിലേക്ക് ഒഴുകിയെത്തുന്നവരടക്കം അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കും. രാവിലെ 10.45നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 2.15നു നൈവേദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here