ആറ്റുകാലമ്മയ്ക്ക് ദശലക്ഷങ്ങള്‍ പൊങ്കാല അര്‍പ്പിക്കുന്നു

0
7
attukal ruk 4
« 1 of 7 »

തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് ഭക്ത ലക്ഷങ്ങള്‍ പൊങ്കാല അര്‍പ്പിക്കുന്നു. രാവിലെ 10.45ന് പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു. അടുപ്പുവെട്ടിന് ശേഷം ആറ്റുകാല്‍ ക്ഷേത്ര തന്ത്രി ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് കൈമാറി. തുടര്‍ന്ന് ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളിലേക്ക് തീ പടര്‍ന്നു. തലസ്ഥാന നഗരിയില്‍ ക്ഷേത്രത്തിനു ചുറ്റും 20 കിലോമീറ്ററോളം ദൂരത്തില്‍ പൊങ്കാല അടുപ്പുകള്‍ നിരന്നിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും അടക്കം നിരവധി പേര്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കുന്നു.

സൗകര്യങ്ങളൊരുക്കി റൗണ്ടപ്‌കേരള.കോമും സംഘവും

ആറ്റുകാല്‍ പൊങ്കാലയ്ക്ക് തലസ്ഥാന നഗരിയിലെത്തിയ ഭക്തര്‍ക്ക് സൗകര്യങ്ങളൊരുക്കി റൗണ്ടപ്‌കേരള.കോം. റൗണ്ടപ്‌കേരള.കോം, ഗ്ലോബല്‍ ഇന്ത്യാ ഫൗണ്ടേഷന്‍, രഞ്ജിത് ആംബുലന്‍സ് എന്നിവര്‍ സംയുക്തമായിട്ടാണ് ഭക്തജനങ്ങള്‍ക്ക് സൗകര്യങ്ങളൊരുക്കിയത്. പ്രവര്‍ത്തനങ്ങള്‍ ഗ്ലോബല്‍ ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാനും ചലച്ചിത്ര നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകനായ ഉള്ളൂര്‍ ജയന്‍, ഗ്ലോബല്‍ ഇന്ത്യാ ഫൗണ്ടേഷന്‍ ട്രഷറര്‍ രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here