തിരുവനന്തപുരം: സാധാരണക്കാർക്ക് പൊലീസിനെ ഭയപ്പാടോടെ കാണേണ്ട അവസ്ഥ നിർഭാഗ്യകരമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പഴയ ഹാളിൽ ചേർന്ന പ്രത്യേക സഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്‍റെ വക്താക്കളായി മാറാൻ ജനപ്രതിനിധികൾക്ക് സാധിക്കുന്നില്ലെന്നും സ്പീക്കർ കുറ്റപ്പെടുത്തി.

ആദ്യ നിയമസഭ സമ്മേളനത്തിന്‍റെ 60ാം വാര്‍ഷികമാണ് ഇന്ന്. ആദ്യ നിയമസഭ സമ്മേളനത്തിന്‍റെ ഓര്‍മകളിലാണ് നിയമസഭ സമ്മേളനം സെക്രട്ടേറിയറ്റിലെ പഴയ നിയമസഭ ഹാളില്‍ ചേര്‍ന്നത്. പഴയ സഭ ഹാളിലാണ് സമ്മേളനമെങ്കിലും നിയമസഭ നടപടിക്രമങ്ങളെല്ലാം പതിവുപോലെ . ശൂന്യവേളക്കുശേഷം പഴയ നിയമസഭയെ അനുസ്മരിച്ച് സ്പീക്കര്‍ പരാമര്‍ശം നടത്തി. തുടര്‍ന്ന് മുഖ്യമന്ത്രി അടക്കമുള്ള കക്ഷി നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരും സംസാരിക്കും . മുന്‍ സ്പീക്കര്‍മാര്‍ക്കും ക്ഷണമുണ്ട് . സംസ്ഥാനത്തെ സ്കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയ ബില്ലും അവതരിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here